ന്യൂഡല്‍ഹി: അക്രമിയുടെ വെടിയേറ്റു പരിക്കേറ്റ നവവരന് ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി താലിചാര്‍ത്തി. ഘോഷയാത്രയായി കുതിരപ്പുറത്തേറി വരന് പോകുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് വരന് നേരെ വെടിയുതിർത്തത്. യുവാവിന്റെ തോളിലാണ് വെടിയേറ്റത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ബത്ര ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയ വേഗത്തില്‍ നടത്തി ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ട പുറത്തെടുക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ മുറിവ് തുന്നിക്കെട്ടിയാല്‍ മതിയെന്ന് വരന് പറയുകയായിരുന്നു. തുടർന്ന് മുറിവ് തുന്നിക്കെട്ടുകയും ഉടന്‍ തന്നെ ആശുപത്രിവിട്ട വരന് വിവാഹ വേദിയിലെത്തി വധുവിനു താലി ചാര്‍ത്തുകയുമായിരുന്നു.
Post Your Comments