ഹരിപ്പാട്: ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്. ശബരിമലയില്‍ അല്ല സമരം ചെയ്യേണ്ടത് എന്നുള്ള കാര്യം ശ്രീധരന്‍പിള്ള മറന്നുപോകുന്നുവെന്നും അതിന്റെ ജനാധിപത്യപരമായ തിരിച്ചടി ബി.ജെ.പി നേരിടേണ്ടി വരുമെന്നും സുധാകരന് പറഞ്ഞു. ആര്‍ക്കെതിരെ ആയാലും ശബരിമലയില്‍ അല്ല സമരം ചെയ്യേണ്ടതെന്നും സമരസ്ഥലം തിരഞ്ഞെടുത്തപ്പോള്‍ ശ്രീധരന്‍പിള്ളയ്ക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി, ആര്.എസ്.എസ് തുടങ്ങി എല്ലാ വലതുപക്ഷ ശക്തികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷ സമരവും ആശയപരമായ സമരവും രാഷ്ട്രീയ സമരവും നടത്തുന്നുണ്ട്. അത് എല്ലാവര്ക്കും അറിയാം. ശ്രീധരന് പിള്ള പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം കകൂട്ടിച്ചേര്ത്തു. സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല സമാപനസമ്മേളനം ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments