തിരുവനന്തപുരം : ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റെന്നു മുൻ ഡിജിപി സെൻ കുമാർ. ശബരിമലയിൽ പൊലീസുകാർ തന്ത്രിയുടെ റോൾ ഏറ്റെടുക്കുകയാണ്. കള്ളക്കേസ് എടുക്കാനറിയാവുന്ന ഉദ്യോഗസ്ഥർ പൊലീസിലുണ്ട്. അവർ നിയമം ദുരുപയോഗം ചെയ്യും. കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇത് കൂടാതെ ഭക്തർക്ക് കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്. നാമജപത്തിനും ശരണം വിളിക്കുമുള്ള അനുമതിയും പോലീസ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സെൻ കുമാറിന്റെ പ്രതികരണം.
Post Your Comments