കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ‘അയ്യപ്പഭക്തനെ ചവിട്ടുന്ന പൊലീസ്’ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് റിപ്പോർട്ട്. മറ്റൊരു പൊലീസുകാരന് ചവിട്ടുന്ന ഉദ്യോഗസ്ഥനെ തടയുന്നതും ഈ ചിത്രത്തിൽ കാണാൻ കഴിയും. 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ സി.പി.എം പ്രവര്‍ത്തകനെ അന്നത്തെ ഗ്രേഡ് എസ്.ഐ വിജയദാസ് ചവിട്ടുന്ന ചിത്രമാണ് ‘മാനിഷാദ… അരുത് കാട്ടാള, അരുത്… അയ്യപ്പഭക്തനെ ആക്രമിക്കുന്ന പൊലീസുകാരന്’ എന്ന കുറിപ്പോടെ പ്രചരിച്ചത്. സംഭവം നടന്നതിന്റെ അടുത്തദിവസം ഒരു ദിനപത്രത്തിന്റെ ഒന്നാം പേജില്‍ ഈ ചിത്രം അച്ചടിച്ചിരുന്നു.
Post Your Comments