ദുബായ്: 15 സെക്കന്‍ഡിനുള്ളില്‍ വീസ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പുമായി ദുബായ് എമിഗ്രേഷന്‍. ജിഡിആര്‍എഫ്എ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുക. സന്ദര്‍ശക വീസ അപേക്ഷ, വീസ പുതുക്കല്‍ തുടങ്ങിയവ ആപ്ലിക്കേഷന്‍ വഴി സാധിക്കും. പുതിയ സ്മാര്‍ട്ട് സേവനത്തിലൂടെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീസ ലഭ്യമാക്കുന്നു.
എമിഗ്രേഷന്‍ ഓഫിസില്‍ അപേക്ഷ ലഭിച്ചു 15 സെക്കന്‍ഡിനുള്ളില്‍ വീസ ലഭ്യമാക്കും. ജനങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പവും സന്തുഷ്ടവുമാക്കി മാറ്റാന്‍ വേണ്ട നടപടികളാണ് ആരംഭിക്കുന്നതെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി പറഞ്ഞു. ഇതുവഴി മറ്റൊരാളിലൂടെയോ ട്രാവല്‍ ഏജന്‍സി മുഖേനയോ അപേക്ഷ നല്‍കാന്‍ കഴിയും.
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റും ഉപയോഗപ്പെടുത്താമെന്ന് ജിഡിആര്‍എഫ്എ അസി.ഡയറക്ടര്‍ ഡോ. ഒമര്‍ അലി സഈദ് അല്‍ഷംസി അറിയിച്ചു. സ്മാര്‍ട് സംവിധാനം വഴിയാണ് വീസ സാധ്യമാക്കുന്നതെന്നും ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. നൂറുശതമാനം ആളുകള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments