തിരുവനന്തപുരം: കെ സുരേന്ദ്രനും മാറ്റ് 69 ഭക്തർക്കും കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നൽകരുതെന്ന പോലീസിന്റെ വാദം കോടതി അനുവദിച്ചില്ല. രണ്ടു മാസത്തേക്ക് ഇവർക്ക് റാന്നിയിൽ പ്രവേശിക്കണമെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു.
പത്തനം തിട്ട മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഈ മാസം 17 ന് നിലയ്ക്കലിൽ വച്ചാണ് ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്.കരുതൽ തടങ്കൽ എന്ന പേരിലായിരുന്നു സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്. തൊട്ടടുത്ത ദിവസമാണ് സന്നിധാനത്ത് ശരണം വിളിച്ച 69 അയ്യപ്പന്മാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മഴയത്ത് അരവണ കൗണ്ടറിനു സമീപം ഒതുങ്ങി നിന്ന ഭക്തരെ ഇറക്കിവിടാൻ പൊലീസ് ശ്രമിച്ചിരുന്നു.ഇതിനെതിരെ വലിയ നടപ്പന്തലിൽ യാതൊരു പ്രകോപനവും കൂടാതെ ശരണം വിളിച്ചിരുന്ന അയ്യപ്പന്മാരെയാണ് അറസ്റ്റ് ചെയ്തത്.
Post Your Comments