KeralaLatest News

പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം : റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം സംബന്ധിയായ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് റിപ്പോര്‍ട്ട് വിവരങ്ങള്‍ അറിയിച്ചത്. മുന്‍പത്തെ അപേക്ഷിച്ച് പൊതു വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു. പുതുതായി 1,86000 പേരാണ് പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം തേടിയതെന്ന് മോഹന്ഡകുമാര്‍ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 36.8 ലക്ഷത്തില്‍ നിന്ന് 37 ലക്ഷമായി മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നതായും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ കുറവായ പൊതു വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നാട്ടുകാര്‍ കൂടുതല്‍ യജ്ജിക്കണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button