മുംബൈ: നായയ്ക്കും രക്ഷയില്ല. മുംബൈയിലെ മാല്‍വാനിയിലെ മാലഡ് വെസ്റ്റില്‍ 4 പേര്‍ ചേര്‍ന്ന് നായയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു. മാല്‍വാനിയിലെ പള്ളിക്ക് സമീപം കഴിയുന്ന നായയെയാണ് ശനിയാഴ്ച പീഡിപ്പിച്ചത്. ലൈംഗിക അവയവം വികലമാക്കപ്പെട്ട് രക്തത്തില്‍ കുളിച്ച് നിലയിലാണ് നായയെ കണ്ടെത്തിയത്. നായക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇതര സ്ഥാപനമായ ആനിമല്‍സ് മാറ്റര്‍ ടൂ മീ (എഎംടിഎം) അറിയിച്ചു.
ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. എന്നും ഭക്ഷണം നല്‍കുന്ന പരിസരവാസിയായ സുധ ഫെര്‍ണാണ്ടസാണ് വേദന കൊണ്ട് പുളയുന്ന രീതിയില്‍ നായയെ കണ്ടെത്തിയത്. നായയെ ഉപദ്രവിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് സുധ വ്യക്തമാക്കുന്നു. ഒരു ഓട്ടോ ഡ്രൈവറാണ് നായയെ 4 പേര്‍ ബലാത്സംഗം ചെയ്യുന്ന വിവരം സുധയെ അറിയിച്ചത്.
Post Your Comments