കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നില്‍ ഡ്രൈവര്‍ പോത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് റിപ്പോര്‍ട്ട്.
ബസ് ഓടിക്കൊണ്ടിരിക്കെ കുറുകെ വന്ന പോത്തിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 40 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. താല്‍ചറില്‍ നിന്ന് കട്ടക്കിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Post Your Comments