Latest NewsKerala

ജനം ടി.വിയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് തൃപ്തി ദേശായ്

പൂനെ•താന്‍ ക്രിസ്തുമതം സ്വീകരിച്ചെന്ന വാര്‍ത്ത‍ പ്രചരിപ്പിച്ച ജനം ടി.വി ഒരാഴ്ചയ്ക്കകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ്.

3 വർഷം മുൻപ് തൃപ്തി ദേശായി ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നുവെന്നായിരുന്നു ജനം ടി.വി വാര്‍ത്ത‍ നല്‍കിയത്. ക്രിസ്ത്യൻ മിഷണറിമാരുമായി തൃപ്തിക്ക് ബന്ധമുണ്ടെന്നും ജനം ടി.വി ആരോപിച്ചിരുന്നു.

താന്‍ ഹിന്ദു മത വിശ്വാസിയാണ്, മതപരിവർത്തനം നടത്തിയിട്ടില്ല, എല്ലാ ധർമ്മങ്ങളേയും മാനിക്കുന്നു. കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ തനിക്കെതിരെ വിരോധം ആളിക്കത്തിക്കാനാണ് ചാനൽ ശ്രമിച്ചതെന്ന് തൃപ്തി ദേശായി ആരോപിച്ചു.

ഒരാഴ്ചയ്ക്കകം ചാനല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇല്ലെങ്കിൽ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൃപ്തി ദേശായ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button