കൊച്ചി: സംസ്ഥാനത്ത് ആറു ദിവസങ്ങളിൽ ട്രെയിനുകള്‍ക്ക് നിയന്ത്രണം. ഓച്ചിറ യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ 28 വരെയാണ് ട്രെയിനുകള്‍ ഭാഗീകമായി നിയന്ത്രിക്കുന്നത്.
22ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
23ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66302) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
24ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. 25 ന് ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66310) ഓച്ചിറ- കായംകുളം സെക്ഷനില്‍ 15 മിനുട്ട് പിടിച്ചിടും.
26ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. 27ന് കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം പാസഞ്ചര്‍ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.28ന് കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം പാസഞ്ചര്‍ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
Post Your Comments