നേമം: പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിന് വെട്ടേറ്റു. കണ്ണംകോട് സതീഷ് ഭവനില്‍ സതീഷ്(29)നാണു വെട്ടേറ്റത്. ഇയാൾക്കെതിരെ പെൺകുട്ടിയെ ശല്യം ചെയ്തതിന് കേസ് നിലനിൽക്കുന്നുണ്ടായിരുന്നു. റിമാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടായത്.
ഇയാളുടെ ആരോഗ്യ നില ഗുരുതരമാണ്. പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ താക്കീത് ചെയ്തിരുന്നു. ബന്ധുക്കള്‍ താക്കീത് ചെയ്ത ദേഷ്യത്തിന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീണ്ടും പെണ്‍കുട്ടിയെ ആക്രമിച്ചു. ഈ കേസില്‍ റിമാന്‍ഡിലായിരുന്നു ഇയാള്‍. റിമാന്ഡിലിറങ്ങിയതിന് ശേഷവും പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ വഴക്കുണ്ടാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Post Your Comments