ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരര്‍ കടന്ന് കൂടിയതായി പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇവരെ തിരിച്ചറിയുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. . താടി വച്ച ഇവര്‍ കുര്‍ത്തയും തലപ്പാവും അണിഞ്ഞ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി നില്ക്കുന്നതായായുളള ഫോട്ടോയാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്.
ഡല്‍ഹി, 360 കി.മീ, ഫിറോസ്പൂര്‍ 9 കി.മീ. എന്നെഴുതിയ മൈല്‍ക്കുറ്റിക്ക് സമീപം നില്ക്കുന്ന ഫോട്ടോകളാണ് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ആളുകളെ തിരിച്ചറിയുന്നവര്‍ ഹാര്ഗന്ജ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വന്‍ സുരക്ഷ ഏര്പ്പാടാക്കിയിരിക്കുന്നതിന്റെ ഇടയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments