KeralaLatest News

ശബരിമല പ്രതിഷേധം കെഎസ്‌ആര്‍ടിസി നഷ്ടക്കണക്ക് ഇങ്ങനെ

തിരുവനന്തപുരം: ശബരിമല പ്രതിഷേധം കൊടും പിരി കൊളളുമ്പോള്‍ കേരള ആര്‍ടിസിക്ക് പറയാനുളളത് ലക്ഷക്കണക്കണക്കിന് രൂപയുടെ നഷ്ടക്കണക്ക്.വിവിധയിടങ്ങളിലായി നടന്ന അക്രമണങ്ങളില്‍ നിരവധി ബസുകളാണ് തകര്‍ക്കപ്പെട്ടത്. പ്രാഥമിക കണക്കനുസരിച്ച് എകദേശം 50 ലക്ഷം രൂപയുടെ നഷ്ടം വന്നതായതാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വിവിധ പ്രതിഷേധങ്ങളിലായി 24 ബസുകള്‍ നശിപ്പിക്കപ്പെട്ടു. . മിന്നല്‍, സൂപ്പര്‍ ഡീലക്സ്, ബസുകളാണ് തകര്‍ക്കപ്പെട്ടത്. കോഴിക്കോടിനും തൃശൂരിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് കൂടുതലും ബസുകള്‍ അക്രമം നേരിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ബസിനെതിരെയുള്ള അക്രമങ്ങളില്‍ ബോഡിക്ക് കേടുപാട് വന്നതും ഗ്ലാസ് തകര്‍ന്നതിനും ഓരോ ബസിനും 50,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ 24 ഒാളം ബസുകളുടെ കണക്കെടുക്കുമ്പോള്‍ ഏകദേശം 12 ലക്ഷം രൂപയോളം വരും. കൂടാതെ ഈ വാഹനങ്ങള്‍ ഒാടാതിരുന്നത് മൂലം ഉണ്ടായ ഒരു ദിവസത്തെ വരുമാന നഷ്ടം 10,000 രൂപയാണ്. 24 ബസുകളുടെ മാത്രം വരുമാന നഷ്ടം 2,40,000 രൂപ. കെഎസ് ആര്‍ടിസിക്ക് ലഭിച്ച വരുമാനത്തിലും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button