KeralaLatest NewsIndia

നെയ് തേങ്ങയ്‌ക്കൊപ്പം മണികണ്ഠന്റെ അയ്യായിരം രൂപയും ആഴിയില്‍ വീണു, നോട്ടുകൾക്ക് ഒന്നും സംഭവിക്കാതെ അയ്യപ്പൻ കാത്തു

ശബരിമല: അബദ്ധത്തിൽ നെയ് തേങ്ങയോടൊപ്പം ആഴിയിൽ പതിച്ച നോട്ടുകൾ കത്താതെ തിരികെ ലഭിച്ചു. അയ്യപ്പൻ കാത്തു എന്നാണ്  തമിഴ് നാട് സ്വദേശി മണികണ്ഠന്റെ പക്ഷം. ഞായറാഴ്ച രാത്രിയാണ് അയ്യായിരം രൂപയുടെ നോട്ടുകൾ നാളീകേരത്തിനൊപ്പം ആഴിയില്‍ വീണത്.

ആഴിയുടെ കമ്പി വേലിക്കെട്ടിനകത്ത് നോട്ടുകൾ വീണെങ്കിലും നോട്ടുകളെ അഗ്നി വിഴുങ്ങിയില്ല. സംഭവം സന്നിധാനത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതോടെ അവർ അവരുടെ ഉപകരണങ്ങളുപയോഗിച്ചു നോട്ടുകൾ വീണ്ടെടുത്തു തിരികെ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button