ഡൽഹി : മോഷണത്തിനിടെ നാല് വയസുകാരിയെ മര്‍ദ്ദിച്ച യുവതി പിടിയിൽ.
കുട്ടിയെ മർദ്ദിച്ച റിസ്വാന് ഷെയിഖാണ് പിടിയിലായത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. മുംബൈയിലെ മാന്കുഡിലാണ് സംഭവം അരങ്ങേറിയത്.
മഹാരാഷ്ട്ര സിറ്റി കോളനിയിലെ ലിഫ്റ്റിനുള്ളിൽ വെച്ചാണ് റിസ്വാന് കുട്ടിയെ മർദ്ദിച്ചത്. പെണ്‍കുട്ടിയും പ്രതിയും ഒരേ കോളനിയിലെ താമസക്കാരാണ്. പുറത്ത് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി സ്വന്തം ഫ്ലാറ്റിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. ലിഫിറ്റിനുള്ളിൽ തനിച്ചുനിന്ന കുട്ടിയോട് കമ്മലൂരി നൽകാൻ പ്രതി ആവശ്യപ്പെട്ടു.എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി ലിഫ്റ്റിനു പുറത്തു എത്തിയതോടെ കോളനിയിലെ മറ്റു താമസക്കാര്‍ ലിഫ്റ്റിനു അടുത്തു എത്തി വാതില്‍ തുറന്നു. ഇതിനിടെ കുട്ടിയുടെ കരച്ചില് കേള്‍ക്കാതെയിരിക്കാന്‍ പ്രതി കുട്ടിയുടെ മുകളില്‍ കയറി ഇരുന്നു. ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പ്രതിക്കെതിരെ മോഷണ കുറ്റത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Post Your Comments