Latest NewsKeralaIndia

ശബരിമലയിൽ ശരണം വിളിച്ചതിന് ഭക്തരെ അറസ്റ്റ് ചെയ്ത എസ് പി എടപ്പാൾ പീഡനക്കേസിലെ വിവാദ നായകൻ

നിർണ്ണായക ദൃശ്യങ്ങൾ പോലീസിൽ ഹാജരാക്കിയ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത വിവാദ നായകനായ എസ് പി ആണ് പ്രതീഷ് കുമാർ.

പത്തനംതിട്ട: ശബരിമലയിൽ ശരണം വിളിച്ച ഭക്തരെ അറസ്റ്റ് ചെയ്ത എസ് പി പ്രതീഷ് കുമാർ മറ്റൊരു കേസിലും സ്വീകരിച്ചത് ന്യായീകരിക്കാനാവാത്ത നിലപാട്. വിവാദമായ എടപ്പാൾ തിയേറ്റർ പീഡനക്കേസിലെ നിർണ്ണായക ദൃശ്യങ്ങൾ പോലീസിൽ ഹാജരാക്കിയ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത വിവാദ നായകനായ എസ് പി ആണ് പ്രതീഷ് കുമാർ.

പത്തു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറംലോകത്തെത്തിച്ച തിയേറ്റര്‍ ഉടമ സതീഷിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വളരെയേറെ പ്രതിഷേധങ്ങൾ ആണ് ഉണ്ടായത് . ഇതേ രീതിയിലുള്ള പ്രതിഷേധമാണ് സന്നിധാനത്ത് ശരണം വിളിച്ചതിന്റെ പേരിൽ അയ്യപ്പ ഭക്തരെ കസ്റ്റഡിയിലെടുത്തതിൽ നിന്നും ഉണ്ടായത്. വ്യാപകമായ പ്രതിഷേധമാണ് ഈ സംഭവത്തെ തുടർന്ന് കേരളം മുഴുവൻ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button