Latest NewsKerala

കുന്നംകുളത്ത് തമ്മിലടിച്ച് വനിതാ കൗൺസിൽ അംഗങ്ങൾ

വാർ‍ഡ് സഭ നടക്കുന്ന വേളയിൽ കൗൺസിൽ‍ യോഗം വിളിച്ചതിനെ കോൺഗ്രസ്സ് അംഗങ്ങൾ‍ എതിർ‍ത്തതോടെയാണ് അടിയുടെ തുടക്കം.

 

കുന്നംകുളം: കുന്നംകുളത്ത് വനിതാ കൗൺസിൽ‍ അംഗങ്ങൾ‍ തമ്മിൽ ഏറ്റുമുട്ടി. നഗരസഭയിൽ‍ കൗൺസിൽ‍ യോഗത്തിനിടെ ആയിരുന്നു സംഭവം. വാർ‍ഡ് സഭ നടക്കുന്ന വേളയിൽ കൗൺസിൽ‍ യോഗം വിളിച്ചതിനെ കോൺഗ്രസ്സ് അംഗങ്ങൾ‍ എതിർ‍ത്തതോടെയാണ് അടിയുടെ തുടക്കം.

അംഗങ്ങൾ ഇതിനെ ചോദ്യം ചെയ്യ്ത് ബഹളം വയ്ക്കുന്നതിനിടെ അജണ്ടകൾ ഓരോന്നായി വായിച്ചു തുടങ്ങി. തുടർന്ന് അജണ്ട വായിച്ച ക്ലർ‍ക്കിനെ കോൺഗ്രസ്സ് അംഗങ്ങൾ‍ തടയുകയായിരുന്നു. ‍ക്ലർക്കിനെ തടഞ്ഞതോടെ സി.പി.എം. അംഗങ്ങൾ രംഗത്തിറങ്ങി. തോടെ പ്രശ്നം വഷളാകുകയായിരുന്നു. അതോടെ കോൺഗ്രസ്സിന്റെയും സി.പി.എമ്മിന്റേയും അംഗങ്ങൾ‍ തമ്മിൽ‍ വാക്പോരും കൈയ്യാങ്കളിയുമായി. പ്രശ്നം ഒത്തുതീർപ്പാക്കാൻ സർ‍വകക്ഷി യോഗം വിളിക്കാനുള്ള ശ്രമം അണിയറകളിൽ തുടങ്ങിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button