മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ വലിയ വിവാദങ്ങള്‍ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രി നിയമനം നല്‍കിയെന്ന് ആരോപിക്കുന്ന ബന്ധുവായ കെ.ടി. അദീബിന്‍റെ നിയമനം റദ്ദാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.ഫിറോസ് മന്ത്രിക്കെതിരെ വിജിലന്‍സില്‍ സമര്‍പ്പിച്ച പരാതിയില്‍ രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികരണമൊന്നും തന്നെ ലഭിച്ചിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് കെ.ടി. അദീബ് രാജിക്കത്ത് നല്‍കിയിരുന്നത്.
രാജിവച്ചൊഴിയാന്‍ അദീബ് തീരുമാനിച്ച സാഹചര്യത്തില്‍ അക്കാര്യത്തില്‍ പുനഃപരിശോധനയുടെ ആവശ്യമില്ലെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലപാട് എടുക്കുകയും രാജി സ്വീകരിക്കുകയും ചെയ്തു. അതിന് ശേഷമാണ് അന്തിമ തീരുമാനത്തിനായി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഇതിനെത്തുടര്‍ന്നാണ് ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം റദ്ദ് ചെയ്ത് കൊണ്ട് സര്‍ക്കാര്‍ ബുധനാഴ്ച ഉത്തരവിറക്കിയത്.
പിന്നാലെയാണ് കെടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജോലിയില്‍ നിന്ന് ഇന്നലെ വിടുതല്‍ നല്‍കിയത്. ഇതേ സമയം കഴിഞ്ഞ 3 ന് വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.ഫിറോസ് പരാതി ഉയര്‍ത്തി കാണിച്ചു.
Post Your Comments