![](/wp-content/uploads/2018/09/pinarayi-package.jpg)
തിരുവനന്തപുരം : ഗജ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് സഹായമേകാന്‍ കേരളവും. അവിടേക്ക് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്നാണ് തമിഴ്നാടിന് സഹായമേകുന്നതിന് കെെകോര്‍ക്കുന്നത്.
ടാര്‍പ്പാളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവയായിരിക്കും നല്‍കുക. സംസ്ഥാന ുരന്തനിവാരണ അതോറിറ്റി , തമിഴ്നാട് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി ഇതിനോടകം വിഷയം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് നാശം വിതച്ച തിരുവാരുര്‍, നാഗപട്ടണം എന്നീ ജില്ലകളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ അത്യാവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കുക.
Post Your Comments