സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ നിലയ്ക്കലിലെത്തി. ഭക്തരിൽ നിന്നും പരാതി ലഭിച്ചതായി ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചു. അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചാണ് ഭൂരിഭാഗം പരാതിയും. നിലയ്ക്കലിൽ എസ് പി യതീഷ് ചന്ദ്രനുമായി ഇവർ കൂടിക്കാഴ്ച നടത്തി.
അടിസ്ഥാന സൗകര്യങ്ങളെ പറ്റി പോലീസും കെ എസ് ആർ ടി സി യും മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതായാണ് സൂചന. ഇവർ ഇതിനു ശേഷം പമ്പയിലേക്ക് തിരിച്ചിട്ടുണ്ട്. അധ്യക്ഷന്റെ കൂടെ അംഗങ്ങളായ കെ.മോഹന്‍കുമാറും പി.മോഹന്‍ദാസുമുണ്ട്.
Post Your Comments