Latest NewsIndia

അരവിന്ദ് കേജരിവാളിനു നേരെ മുളകുപൊടി ആക്രമണം; പ്രതി പിടിയില്‍

ദില്ലി: സെക്രട്ടേറിയറ്റില്‍ വച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടി ആക്രമണം. ഉച്ചയ്ക്ക് ഒരുമണിക്കു ശേഷമായിരുന്നു സംഭവം. ഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തു വന്നപ്പോളാണ് ചേമ്പറിനു പുറത്ത് കാത്തുനിന്ന അക്രമി മുളകുപൊടി വലിച്ചെറിഞ്ഞത്. പ്രതി അനില്‍ കുമാര്‍ ഹിന്ദുസ്ഥാനിയെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. കണ്ണട ധരിച്ചിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ കണ്ണിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

മുഖ്യമന്ത്രിവരെ ദില്ലിയില്‍ സുരക്ഷിതനല്ലെന്നും രണ്ടു തവണത്തെ സുരക്ഷാ നടപടികള്‍ക്ക് ശേഷമേ പുറത്തു നിന്നും ആളുകള്‍ക്ക് പ്രവേശനമുള്ളൂ എന്നിരിക്കെ വന്‍ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസും കേന്ദ്രസേനയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ സൗരഭ് ഭരദ്വാജ് ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനായി എഎപി തന്നെ ചെയ്തതാണെന്ന് ബിജെപിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button