ഡൽഹി : ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന് ജനങ്ങളെ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ജനങ്ങൾ കൂട്ടമായെത്തി വോട്ടു ചെയ്യണമെന്നായിരുന്നു മോദി തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്. ജനാധിപത്യത്തിന്റെ ആഘോഷത്തിൽ ഇതുവഴി പങ്കുചേരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
19 ജില്ലകളിലാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 72 മണ്ഡലങ്ങള്‍ ജനവിധി തേടും. ഒമ്പത് മന്ത്രിമാരും പിസിസി അധ്യക്ഷനും സ്പീക്കറുമെല്ലാം ഇന്ന് ജനവിധി തേടുന്നതില്‍ ഉള്‍പ്പെടുന്നുണ്ട്.
ആദ്യ ഘട്ടത്തില്‍ 18 മണ്ഡലങ്ങളിലേക്കു വോട്ടെടുപ്പ് നടന്നിരുന്നു. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ്(ജെ) ശക്തമായി തന്നെ രംഗത്തുണ്ട്. ബിജെപി- കോണ്‍ഗ്രസ് കക്ഷികള്‍ക്ക് വലിയ വെല്ലുവിളിയാണ് അജിത് ജോഗി ഉയര്‍ത്തുന്നത്.
Post Your Comments