കൊച്ചി: ശമ്ബളം ചോദിച്ച വനിത ജീവനക്കാരോട് ചില്ലറ നല്‍കി പ്രതികാരം ചെയ്ത് തൊഴിലുടമ. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പുത്തന്‍വീട്ടില്‍ ഹസീന എന്ന 29 കാരിക്കാണ് ഒരു മാസത്തെ വേതനമായ 6000 രൂപ ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളായി ചാക്കില്‍ നല്‍കിയത്. കിഴക്കേക്കോട്ടയിലെ ബ്യൂട്ടി പാര്‍ലറില്‍ ജീവനക്കാരിയായിരുന്നു ഹസീന. ഒരാഴ്ച മുന്‍പു ഹസീനയെയും ബംഗാള്‍ സ്വദേശി മെറീനയെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
ഇതോടെ ശമ്ബള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് ഇരുവരും ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. പോലീസ് ഇടപെടലില്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി. തിങ്കളാഴ്ച ശമ്ബളകുടിശിക കൊടുത്തു തീര്‍ക്കാമെന്നു പാര്‍ലര്‍ ഉടമ സമ്മതിച്ചു. രാവിലെ 11ന് ശമ്ബളം വാങ്ങാന്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ ഹസീനയ്ക്ക് നോട്ടുകള്‍ക്കു പകരം നേരത്തെ തയാറാക്കിവച്ചിരുന്ന ‘നാണയച്ചാക്ക്’ ഉടമ കൈമാറുകയായിരുന്നു.
Post Your Comments