കൊച്ചി : ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ തടഞ്ഞതിനെതിരെ ബിജെപി നേതാക്കൾ ഉൾപ്പെടെ 500 പേർക്കെതിരെ കേസെടുത്തു. ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിലെ വീഡിയോയും വിമാനത്താവളത്തിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാവും നടപടിയെന്നാണ് റിപ്പോർട്ട്.
ദൃശ്യങ്ങളിൽ നിന്നും ഇവരെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലകളിലൊന്നാണ് വിമാനത്താവളം. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ പൊലീസ് അന്നുതന്നെ കേസ് എടുത്തിരുന്നു. എന്നാൽ വിമാന താവള അധികൃതർ പരാതി നൽകിയില്ലെങ്കിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനെടുക്കുന്ന തീരുമാനം സി.പി.എമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും അതീവ സുരക്ഷാമേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
Post Your Comments