തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നാളെ ശബരിമലയിലെത്തുമെന്നും അതുവഴി ശബരിമലയിലെ അവസ്ഥ പുറം ലോകത്തെത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം ശബരിമലയിലേക്ക് പ്രവര്‍ത്തകരെ സംഘടിപ്പിച്ചെത്തിക്കാന്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഇറക്കിയ സർക്കുലര്‍ ശ്രീധരന്‍ പിള്ള സ്ഥിരീകരിച്ചു. ഇത് പാർട്ടി നിലപാടാണെന്നും പോലീസ് നടപടിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ സർക്കുലറിന്‍റെ പേരിൽ വിവാദം ഉണ്ടാക്കുന്നതെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
പോലീസ് രാജ് പിൻവലിക്കുക, ആരാധന സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാവും നിലയ്ക്കലില്‍ സമരം. ഡിസംബർ അഞ്ച് മുതൽ ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കും. ദേവസ്വം ബോർഡിന്‍റെ സാവകാശ സംരക്ഷണ ഹർജി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ആയിരത്തോളം സ്ത്രീകള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് എന്നാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച് കൂടുതല്‍ അടിച്ചമര്‍ത്തലിന് ശ്രമമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Post Your Comments