കോഴിക്കോട്: ലോകത്തെ സ്വാധീനിച്ച ലോകം മുഴുവന്‍ ഉറ്റ് നോക്കിയ വനിതകളുടെ കൂട്ടത്തില്‍ ഒരു മലയാളക്കരക്കാരിയായ വിജിയുണ്ട് . പെണ്‍കൂട്ടിന്‍റെ ഝാന്‍സിറാണി. ലോകത്തെ സ്വാധീനിച്ച നുറ് വനിതകളുടെ പട്ടികയിലാണ് ഈ ധീരവനിതയുടെ പേര് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. 2009 ലാണ് പെണ്‍കൂട്ട് എന്ന സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന സംഘടന ഉദയം കൊണ്ടത്. പിന്നീട് വിജിയുട നേതൃത്വത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരവധി പ്രതിഷേധങ്ങള്‍ നടന്നു.
2012ല്‍ കോഴിക്കോട് മിഠായി തെരുവില്‍ സ്ത്രീകള്‍ക്കായി ശുചിമുറി പണിയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് പെണ്‍കൂട്ട് ജന ഹൃദയത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് പെണ്‍കൂട്ട് യത്നിച്ചത് അസംഘടിത മേഖലയായ കടകളിലും മറ്റും ജോലിക്കാരായ സ്ത്രീകള്‍ക്ക് ഒന്ന് ഇരിക്കുന്നതിന് പോലും അവകാശം ഉണ്ടായിരുന്നില്ല. ഇതിനെതിരെ പെണ്‍കൂട്ട് ശക്തമായി പ്രതിഷേധിച്ചു . 2013 – 2014 വര്‍ഷങ്ങളില്‍ വലിയ ഒരു സമരമാര്‍ഗ്ഗത്തിനാണ് നാമെല്ലാം സാക്ഷിയായത്യ അതായിരുന്നു ഇരിക്കല്‍ സമരം.
ശക്തമായ ഈ സമരത്തെ തുടര്‍ന്ന് കടകളിലെ എല്ലാ തൊഴിലാളികള്‍ക്കും ഇരിപ്പിടം അനുവദിച്ചു കൊണ്ടുള്ള ബില്‍ മന്ത്രിസഭയില്‍ പാസാകുകയും ഉണ്ടായി. പിന്നീടും നിരവധി സമരങ്ങളാണ് സ്ത്രീകളുടെ അവകാശത്തിനായി പെണ്‍കൂട്ട് നടത്തിയത്. സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന വിജി എന്നും പെണ്‍കുട്ടികളുടെ വിജയമാണ്. അവരെപ്പോലെയുളള സ്ത്രീകളുടെ അവകാശത്തിനായി പെണ്‍കൂട്ടിന്‍റെ സാരഥിയായി അവര്‍ ഇന്നും ഒരു ധീര നക്ഷത്രമായി തിളങ്ങുന്നു.
Post Your Comments