ശബരിമല: യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയതുമൂലം ദിവസം നഷ്ടമാവുന്നത് 2.64 കോടി രൂപ. അപ്പം, അരവണ, മുറിവാടക, അന്നദാന സംഭാവന എന്നിവയിലാണ് കനത്ത നഷ്ടമുണ്ടായത്. അരവണയില്‍ മാത്രം 53.76 ലക്ഷം നഷ്ടമുണ്ട്. കഴിഞ്ഞ സീസണില്‍ 1.10 കോടി ലഭിച്ചപ്പോള്‍ ഇക്കുറി 72.45 ലക്ഷം മാത്രമാണ് ലഭിച്ചത്.
ഓരോ വര്‍ഷവും വരുമാനം ശരാശരി 10 ശതമാനം വര്‍ദ്ധിക്കുമ്പോഴാണ് ഇത്തവണ കനത്ത നഷ്ടമുണ്ടായത്.കാണിക്കയില്‍ 3,765 രൂപയും അഭിഷേകത്തിലൂടെ 12,210 രൂപയും മാത്രമാണ് ഇത്തവണ കൂടുതല്‍ ലഭിച്ചത്. കഴിഞ്ഞ സീസണില്‍ വൃശ്ചികം ഒന്നിന് 4,34,33,480 രൂപ ലഭിച്ചിരുന്നു, എന്നാല്‍ ഇക്കുറി ലഭിച്ചത് 1,70,21,858 രൂപ മാത്രമാണ്.
കോടതി വിധി നടപ്പിലാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയത് ഭക്തരെ അകറ്റുകയാണ് ചെയ്യുന്നത്. ഉണ്ണിയപ്പത്തില്‍ 5.17 ലക്ഷവും മുറിവാടകയില്‍ 34.06 ലക്ഷവും അന്നദാന സംഭാവനയില്‍ 2.91 ലക്ഷവും കുറവുണ്ട്. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇത് കാരണം നഷ്ടമായിരിക്കുന്നത്.
Post Your Comments