KeralaLatest News

സുനില്‍.പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ച സംഭവം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്

കൊച്ചി: എഴുത്തുകാരനും പ്രഭാഷകനുമായ കാലടി സംസ്‌കൃത സര്‍വകലാശാല അധ്യാപകന്‍ സുനില്‍.പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സര്‍വകലാശാലയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു.കഴിഞ്ഞ 15ന് രാത്രിയിലാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസ് മുറിയുടെ വാതിലില്‍ അപായ സൂചന നല്‍കി കാവി നിറത്തില്‍ മൂന്ന് ഗുണന ചിഹ്നം വരച്ചത്. അദ്ദേഹത്തിന്റെ നെയിം ബോര്‍ഡും ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഓഫീസ് മുറിയുടെ വാതിലില്‍ നിന്നും ശേഖരിച്ച വിരലടയാളങ്ങളും പരിശോധിച്ചു.

സര്‍വകലാശാലയുടെ പ്രധാന കവാടത്തിലും പഴയ ഗേറ്റിലും സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. സംഭവദിവസം രണ്ടു ഗേറ്റിലും ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരില്‍നിന്നു മൊഴിയെടുക്കും. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമേ അക്രമികളെ തിരിച്ചറിയാനാകുവെന്നു കാലടി സി.ഐ: സജി മര്‍ക്കോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button