KeralaLatest News

സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പോലീസ്

ശബരിമല: സന്നിധാനത്ത് വാവര് നടയ്ക്ക് മുന്നിൽ 22 പേരടങ്ങുന്ന സംഘത്തിന്റെ നാമജപ പ്രതിഷേധം. സ്ഥലത്തെത്തിയ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ മാളികപ്പുറം നടപ്പന്തലിനു സമീപത്തേക്ക് മാറ്റി. ഇവര്‍ക്കെതിരെ മറ്റ് പൊലീസ് നടപടികള്‍ ഉണ്ടായേക്കില്ലെന്നാണ് വിവരം. അതേസമയം പോലീസ് തങ്ങളെ അവിടെ നിന്നും മലിനമായ സ്ഥലത്ത് എത്തിച്ച്‌, ഇവിടെ നിന്ന് ശരണം വിളിക്കാനാണ് പറഞ്ഞതെന്നും തങ്ങള്‍ നാമജപം അവസാനിപ്പിച്ചെന്നും ഭക്തര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തി അറസ്റ്റിലായ 69 പേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button