KeralaLatest News

ലോകചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ധർമ്മ സമരമാണ് ശബരിമലയിൽ നടക്കുന്നതെന്ന് കർഷകമോർച്ച

തിരുവനന്തപുരം•ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ 5 കോടി 14 ലക്ഷത്തിൽ പരം പേർ ഒരു സീസണിൽ ദർശനം നടത്തുന്ന മഹാക്ഷേത്രമാണ് ശബരിമല. അവിടെയാണ് പിണറായി വിജയൻ എന്ന ഏകാധിപതി വിശ്വാസങ്ങളെ ചവുട്ടിമൂടാൻ ശ്രമിക്കുന്നത്. വിധിപ്രകാരം ആചാരങ്ങൾ അനുസരിച്ച് ദർശനത്തിനെത്തിയ ശശികല ടീച്ചറെയും കെ.സുരേന്ദ്രനെയും അറസ്റ്റ് ചെയ്തവർ തന്നെ വിശ്വാസികളെ വെല്ലുവിളിച്ച് ക്രമസമാധാനം തകർക്കുന്ന വിശ്വാസികൾ അല്ലാത്ത രെഹ്ന ഫാത്തിമയെ പോലെ ഉള്ളവർക്ക് പോലീസ് സംരക്ഷണം നൽകി മല ചവുട്ടിച്ചത് തന്നെ ഇതിനു തെളിവാണ്.

ദൈവത്തിനും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എന്നും കമ്മ്യൂണിസ്റ് പാർട്ടി എതിരായിരുന്നു.അതുകൊണ്ടു തന്നെ അവയെ തകർക്കാൻ ലോകരാഷ്ട്രങ്ങളിലായി 12 കോടിയിൽ അധികം പേരെയാണ് കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കിയത്. അതിന്റെ തുടർച്ചയാണ് പിണറായി വിജയന്റെ ഭരണകൂടം ശബരിമലയിൽ നടത്തുന്നത്. സ്വന്തം കുടുംബത്തിന്റെ പോലും പിന്തുണ ഇക്കാര്യത്തിൽ ഇവർക്ക് ഇല്ല എന്നത് പകൽ പോലെ വ്യക്തമാണ്. ശബരിമലയുടെ പേരിലാണ് ഇന്ത്യയിൽ ആദ്യത്തെ ഇ.എം.എസ്.കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ വന്നതെങ്കിൽ ആ ശബരിമലയുടെ പേരിൽ തന്നെ ആയിരിക്കും അവസാനത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ പുറത്തു പോകുന്നതും. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ധർമ്മ സമരത്തിൽ ബി.ജെ.പി. എന്നും മുൻനിരയിൽ ഉണ്ടാവും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കെ. സുരേന്ദ്രനെ ഒരു കാരണവും കൂടാതെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിലും ശബരിമലയിലെ അയ്യപ്പ ഭക്തരെ വേട്ടയാടുന്ന സർക്കാർ നടപടികളിലും പ്രതിക്ഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിക്ഷേധ വഴിതടയൽ സമരം ആലപ്പുഴയിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വനി ദേവ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ സെക്രട്ടറി എൽ.പദ്മകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പാലമറ്റത്തു വിജയകുമാർ, ഡി.പ്രദീപ്, സെക്രട്ടറിമാരായ എൽ.പി.ജയചന്ദ്രൻ , ഗീതാ രാംദാസ്, മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ശാന്തകുമാരി, , മണ്ഡലം പ്രസിഡന്റുമാരായ ജി.വിനോദ് കുമാർ, വി.ശ്രീജിത്ത്, ഡി.പ്രസന്നകുമാർ, വിനോദ്, മറ്റു ഭാരവാഹികളായ അഡ്വ.രൺജീത് ശ്രീനിവാസ്, രാജു കുട്ടി എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button