ശബരിമല : ശബരിമലയില്‍ പ്രതിഷേധാഗ്നി ആളിക്കത്തുകയായിരുന്നുവെന്നു തന്നെ പറയാം. സംസ്ഥാനത്ത് ഇത്രയും വലിയ പ്രതിഷേധം ആദ്യമായിട്ടായിരുന്നു. കനത്ത പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും സന്നിധാനത്ത് ഇത്രയധികം പേര്‍ നേതാക്കളില്ലാതെ തന്നെ സംഘടിച്ചത് പൊലീസിനെ ഞെട്ടിച്ചു.
സംഘര്‍ഷമൊഴിഞ്ഞുപോയെങ്കിലും ഇനിയും പൊലീസിന്റെ അലട്ടുന്നത് ഈ പ്രതിഷേധക്കൂട്ടായമയാണ്. സന്നിധാനത്ത് ഹൈന്ദവ സംഘടനാപ്രതിനിധികള്‍ കയറുന്നുണ്ടെന്ന സൂചന പൊലീസിനുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ യോജിച്ചൊരു നീക്കം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ബിജെപിയുടെയും ശബരിമല കര്‍മ സമിതിയുടെയും നേതാക്കളെ തുടക്കം മുതല്‍ തന്നെ അറസ്റ്റ് ചെയ്യാനും അവരുടെ സന്നിധാനത്തെ സാന്നിധ്യം ഒഴിവാക്കുന്നതിനും ശ്രദ്ധിച്ചത്. അതിന്റെ ഭാഗമായാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെയും ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും അറസ്റ്റ് ചെയ്തതും. ഇത്തരത്തില്‍ നേതാക്കളെ അറസ്റ്റുചെയ്യുന്നുവെന്നു കണ്ടതോടെയാണ് ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാനുള്ള സമര തന്ത്രം ഇന്നലെ ബിജെപി തുറന്നതും. പക്ഷേ അപ്പോഴും സമാന്തരമായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ ദര്‍ശനത്തിന് എത്തുന്നുണ്ടായിരുന്നു.
ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി നേതൃത്വം കൊടുത്തതു പോലെ സംഘടിതമായൊരു നീക്കം സന്നിധാനത്ത് ഉണ്ടാകരുതെന്നു സര്‍ക്കാരിനു നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് മണ്ഡലകാലത്ത് ഇത്രയധികം പൊലീസിനെ നിയോഗിച്ചതും മുന്‍കരുതല്‍ അറസ്റ്റ് നടപ്പാക്കിയതും. പക്ഷേ മറ്റു തരത്തില്‍ പ്രതിഷേധനീക്കവുമായി സംഘടനകള്‍ മുന്നോട്ടുവരുന്നുവെന്ന സൂചനയാണ് ഇന്നലത്തെ സംഭവത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് പൊലീസ് കാണുന്നത്
Post Your Comments