Food & Cookery

തനി നാടന്‍ രീതിയില്‍ തയാറാക്കാം കൊഞ്ചും മാങ്ങയും

കേരളീയന്റെ ഭക്ഷണ ശീലങ്ങളില്‍ കൊഞ്ചും മാങ്ങയും എന്ന വിഭവത്തിന് വളരെ പ്രാധാന്യം ഉണ്ട്. വളരെ രുചികരമായ ഒരു കറിയാണ് കൊഞ്ചും മാങ്ങയും. വറുത്തെടുക്കുന്ന ഉണക്കക്കൊഞ്ചില്‍ പച്ച മാങ്ങപൂളിയിട്ടും, ഒപ്പം തേങ്ങയും മുളകും ഉള്ളിയും മല്ലിയും ചേര്‍ത്ത് ചെറുതായി അരച്ചെടുക്കും. ഇത് പാകംചെയ്‌തെടുത്താല്‍ കൊഞ്ചും മാങ്ങയും കറിയായി. ഇത് വീട്ടില്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

തയാറാക്കാന്‍ വേണ്ട സാധനങ്ങള്‍

ഉണക്ക കൊഞ്ച് : 100ഗ്രാം
പച്ച മാങ്ങ : 1 (ചെറിയ കഷ്ണങ്ങളാക്കിയത്)
തേങ്ങ : അര മുറി
ചെറിയ ഉള്ളി : 6
പച്ചമുളക് : 3
മുളക് പൊടി : ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി : ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : കാല്‍ ടീസ്പൂണ്‍
ഉലുവപ്പൊടി : 3 നുള്ള്
ഉപ്പ് : പാകത്തിന്
കറിവേപ്പില : 2 തണ്ട്

തയ്യാറാക്കുന്ന വിധം

ഉണക്ക ചെമ്മീന്‍ കഴുകി വൃത്തിയാക്കി ചട്ടിയില്‍ ഇട്ട് ചൂടാക്കി നല്ല ഡ്രൈ ആക്കി എടുക്കുക, അല്‍പം എണ്ണ ഒഴിച്ച്വറുത്ത് ഏടുത്താലും മതി. പച്ച മാങ്ങ ചെത്തി ചെറിയ ചതുര കഷ്ണങ്ങളാക്കി വയ്ക്കുക. തേങ്ങ, ചെറിയ ഉള്ളിയുംമുളക് പൊടിയും മല്ലിപ്പൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നല്ലവണ്ണം അരച്ച് എടുക്കുക. ശേഷം ഒരു മണ്‍ ചട്ടിയില്‍ കൊഞ്ച്, പച്ചമാങ്ങ, അരച്ച മസാല, പാകത്തിന് ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് അടച്ച് വച്ച് തീകത്തിച്ച് 10-15 മിനിട്ട് വേവി യ്ക്കുക.

മാങ്ങ നന്നായി വെന്ത്, അരപ്പ് കുറുകി കൊഞ്ചിലും മാങ്ങയിലും നന്നായി പിരണ്ടിരിക്കുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. ശേഷം കുറച്ച് പച്ച വെളിച്ചെണ്ണ, 2 തണ്ട് കറിവേപ്പില, 3 നുള്ള് ഉലുവപ്പൊടി എന്നിവ കൂടി മേലെ തൂകി ഇളക്കി ഉപയോഗിക്കാം, കൂടുതല്‍ ചാറ് വേണ്ടവര്‍ക്ക് വെള്ളം കൂടുതല്‍ ചേര്‍ക്കാ വുന്നതാണ്. നാവില്‍ വെള്ളമൂറും കൊഞ്ചും മാങ്ങയും കറി തയാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button