KeralaLatest News

വ്യാജ ഫേസ്ബുക്ക് പ്രചാരണം: കര്‍ശന നടപടിയുമായി പോലീസ്: വിദേശത്തുള്ളവരെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത് നാട്ടിലെത്തിക്കും

തിരുവനന്തപുരം•ശബരിമലയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള വോയ്സ് മെസേജുകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്‌. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇപ്രകാരം കലുഷിതമായ മെസേജുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവരുടെ പേര് വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചിട്ടുണ്ട്. അവരുടെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത് അവരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

https://www.facebook.com/tvmcitypolice.keralapolice.gov.in/photos/rpp.1416088848645376/2196061890648064/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button