KeralaLatest News

പൊലീസിനെ ഭയന്ന് വാവര്‍നടയിലേയ്ക്ക് പോകാനാകാതെ അയ്യപ്പഭക്തര്‍

പലരും മടങ്ങിയത് പ്രസാദം പോലും വാങ്ങാനാകാതെ

ശബരിമല : പൊലീസിനെ ഭയന്ന് വാവര്‍നടയിലേയ്ക്ക് പോകാനാകാതെ അയ്യപ്പഭക്തര്‍. പൊലീസിന്റെ ബാരിക്കേഡ് കുരുക്കിലാണു സന്നിധാനത്തെ വാവരുനട. അയ്യപ്പന്റെ ഉറ്റമിത്രമായ വാവരെ കണ്ടുതൊഴാനുള്ള സൗകര്യം നിഷേധിച്ചാണു വാവരുനട മുതല്‍ വടക്കേനട വരെ വലിയ ഇരുമ്പു ബാരിക്കേഡ് സ്ഥാപിച്ചിട്ടുള്ളത്. ഒരാള്‍ക്കു കടന്നു പോകാവുന്ന അകലം ഇട്ട് അവിടെ പൊലീസിനെ കാവല്‍ നിര്‍ത്തിയിട്ടുണ്ട്. പൊലീസിനെ ഭയന്നു തീര്‍ഥാടകര്‍ അവിടേക്കു പോകാന്‍ മടിക്കുന്നു. അയ്യപ്പ ദര്‍ശനത്തിനു ശേഷം മാളികപ്പുറത്തമ്മയെ കണ്ടു തൊഴുതു ഭക്തര്‍ നേരെ വാവരുനടയില്‍ എത്തി കാണിക്കയിട്ടു പ്രാര്‍ഥിക്കും. അവിടെനിന്നു പ്രസാദവും സ്വീകരിച്ചാണു മടങ്ങാറുള്ളത്. ഇപ്പോള്‍ അതിനുള്ള സൗകര്യം ലഭിക്കുന്നില്ല.

പതിനെട്ടാംപടിക്കു സമീപമുള്ള അപ്പം, അരവണ കൗണ്ടറിലേക്കു പോകുന്നതും ഇതുവഴിയാണ്. ബാരിക്കേഡ് കെട്ടി അടച്ചതിനാല്‍ വഴിപാടു പ്രസാദം വാങ്ങാതെയാണു പലരും മടങ്ങുന്നത്. ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ മഹാകാണിക്കയുടെ അടുത്തുളള കരിങ്കല്‍ ഭിത്തിയിലാണു നാളികേരം ഉടയ്ക്കാറുള്ളത്. അവിടേക്കു പോകുന്നതിനും നിയന്ത്രണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button