Latest NewsBikes & Scooters

ജാവയ്ക്ക് പിന്നാലെ മറ്റൊരു കമ്പനിയെ കൂടി തിരിച്ചെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

ജാവയ്ക്ക് പിന്നാലെ ബിഎസ്എയെ ബൈക്കുകളും ഇന്ത്യൻ നിരത്തിൽ തിരിച്ചെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര. മുമ്പ് ട്വിറ്ററിലൂടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചിരുന്നു. കരുത്തേറിയ 650 സിസി എന്‍ജിനിൽ തനതു രൂപമായ റെട്രോ ഡിസൈനിൽ ബിഎസ്എയെ കമ്പനി നിരത്തിലെത്തിക്കുക.

2016 ഒക്ടോബറിൽ ഏകദേശം 34 ലക്ഷം പൗണ്ട് (28 കോടി രൂപ) യ്ക്കാണ് മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജെന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന കമ്പനി ബിഎസ്എയെ സ്വന്തമാക്കിയത്. ഇതോടെ ബിഎസ്എയുടെ എല്ലാ ഉല്‍പ്പന്നങ്ങളും അതേ പേരില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അവകാശവും കമ്പനി സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button