KeralaLatest News

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്

പയ്യന്നൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. കണ്ണൂരാണ്‌ സംഭവമുണ്ടായത്. രാത്രി പതിനൊന്നോടെയാണ് രാമന്തളി കക്കമ്പാറയില്‍ സിപിഎം കക്കമ്പാറ ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ പി.പി.ജനാര്‍ദ്ദനന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

വിവരമറിഞ്ഞെത്തിയ പോലീസ് രാത്രിയില്‍ നടത്തിയ തെരച്ചിലില്‍ പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. അതേസസമയം രണ്ടാഴ്ച മുമ്പും ജനാര്‍ദ്ദനന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button