KeralaLatest News

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സന്ദർശനത്തിന് പിന്നാലെ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ ശബരിമലയിലേക്ക്

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്നാലെ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ ശബരിമലയിലേക്ക്. ഇതിന് മുന്നോടിയായി ബി.ജെ.പി എം.പിമാരായ നളീന്‍ കുമാര്‍കട്ടീലും വി.മുരളീധരനും നാളെ ശബരിമല സന്ദര്‍ശിക്കും. തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസിലാക്കാനാണ് നേതാക്കൾ എത്തുന്നത്. ഇവർക്കൊപ്പം സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുലനാടായും ഉണ്ടാകും.

അതേസമയം, ശബരിമലയെ സര്‍ക്കാര്‍ സംഘര്‍ഷ ഭൂമിയാക്കി മാറ്റിരിക്കുകയാണെന്ന് ശബരിമല സന്ദർശനത്തിന് പിന്നാലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അയ്യപ്പഭക്തരോട് ഇത്തരത്തില്‍ പെരുമാറാന്‍ അവര്‍ തീവ്രവാദികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button