ആലുവ: രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. യൂണിയന്‍ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി സ്വദേശിനി സിസ് (36) മോളാണ് ലോക്കറില്‍ സ്വർണവുമായി കടന്നത്. ഇവരുടെ ഭര്‍ത്താവിനെയും കാണാതായിട്ടുണ്ട്. ബാങ്കില്‍ നിന്നും സ്വര്‍ണ പണയത്തിന്മേല്‍ ഈടായി സ്വീകരിച്ച 128 പേരുടെ 8,852 ഗ്രാം സ്വര്‍ണമാണ് കാണാതായത്.
ബാങ്ക് മാനേജര്‍ ഷൈജി നല്‍കിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സിസ് മോളും ഭര്‍ത്താവും ബാംഗ്ലൂരിലുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്.ബാങ്കില്‍ പണയമായി വച്ച സ്വര്‍ണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ലോക്കറുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ 128 പേരുടെ കവറുകളില്‍ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി.
ഒന്നോ രണ്ടോ ദിവസം കൊണ്ട് നടത്താവുന്ന തട്ടിപ്പല്ലെന്നും മാസങ്ങളായി നടത്തിയ തട്ടിപ്പാണെന്നുമാണ് പോലീസ് കരുതുന്നത്. ബാങ്കുമായി ബന്ധപ്പെട്ട മറ്റാര്‍ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. ഇന്ന് ബാങ്കിലെ മറ്റ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും.
Post Your Comments