ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് കിരീടത്തിൽ മുത്തമിട്ട് ജർമനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ്. കലാശ പോരാട്ടത്തിൽ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വെരേവ് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 6-3.
താന്‍ ഇതുവരെ ജയിച്ചതില്‍ വെച്ച് ഏറ്റവും വലിയ കിരീടമാണിതെന്നു അലക്‌സാണ്ടര്‍ സ്വെരേവ്. ദ്യോക്കോവിച്ചിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. കഴിഞ്ഞ ചില മാസങ്ങളില്‍ മികച്ച ഫോമിലായിരുന്ന താരം ഒടുവില്‍ ഒരു തോല്‍വി വഴങ്ങിയിരിക്കുന്നെന്നും അത് തന്റെ ജയത്തിനാണെന്നതില്‍ നന്ദിയുണ്ടെന്നും താരം പറഞ്ഞു.സ്വിസ് താരം റോജര്‍ ഫെഡററെ തോൽപ്പിച്ചാണ് സ്വരേവ് ഫൈനലിലെത്തിയത്.
Post Your Comments