Latest NewsUAE

കാമുകന്‍ തേച്ചു: ദുബായില്‍ പ്രവാസി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ദുബായ്•മാതാവ് തനിക്ക് വേറെ വധുവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ദുബായില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു.

23 കാരിയായ ഏഷ്യന്‍ യുവതി 26 കാരനുമായ കാമുകനുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അടുത്ത ബന്ധത്തിലായിരുന്നു.

യുവതിയ്ക്ക് ഇയാള്‍ നല്‍കിയ വിവാഹ വാഗ്ദാനം നിലനില്‍ക്കെ, തന്റെ മാതാവ് തനിക്ക് വിവാഹം ആലോചിക്കുന്ന കാര്യം യുവതിയോട് ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നുവെന്ന് ഒരു അറബിക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വിവാഹ വാഗ്ദാനത്തിന്റെ ഭാഗമായി ഇയാള്‍ യുവതിയ്ക്ക് ഒരു സ്വര്‍ണ നെക്‌ലേസ് സമ്മാനിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും രണ്ട് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

തന്നെ വഞ്ചിച്ച കാമുകനെ ഭയപ്പെടുത്താന്‍ യുവതി കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. എന്നാല്‍ യുവതി രക്ഷപ്പെട്ടു. അഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആത്മഹത്യ ശ്രമത്തിനും വിവാഹം കഴിക്കാതെയുള്ള ലൈംഗിക ബന്ധത്തിനും യുവതിയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയ്ക്ക് ശുപാര്‍ശ ചെയ്തു. യുവാവിനെതിരെ വിവാഹം കഴിക്കാതെയുള്ള ലൈംഗിക ബന്ധത്തിനാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button