ന്യൂഡൽഹി : അമ്മയോടൊപ്പം വഴിയരികില്‍ ഉറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരിയായ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ദില്ലിയിലെ കോട് വാലിയിലാണ് സംഭവം. കേസില്‍ പ്രതിയായ അനില്‍ എന്നയാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ബാലികയെ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കുഞ്ഞിനെ സമീപത്തുള്ള റെയില്‍വേ ട്രാക്കിനരികില്‍ ഉപേക്ഷിച്ചു.
ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലാക്കിയ അമ്മ തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. പരിക്കുകളോടെ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞും അമ്മയും ഉറങ്ങിക്കിടന്ന വഴിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പ്രതി ലഹരിമരുന്നിന് അടിമയാണെന്നാണ് പൊലീസ് പറഞ്ഞു.
Post Your Comments