KeralaLatest News

സ്ഥാനകൈമാറ്റം; തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

തൃശ്ശൂര്‍: സി.പി.എം.-സി.പി.ഐ. ഉടമ്പടിയുടെ ഭാഗമായി മേയര്‍ അജിത ജയരാജന്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനമൊഴിഞ്ഞു. പകരം സി.പി.ഐയിലെ അജിത വിജയനെയാണ് അടുത്തമേയറാക്കാന്‍ ഭരണപക്ഷത്തിലെ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മേയര്‍ അജിത ജയരാജന്‍ രാജി വച്ചത്.

ഡെപ്യൂട്ടി മേയര്‍ സ്ഥാനമാറ്റം ഡിസംബറിലായിരിക്കും നടക്കുകയെന്നാണ് സൂചന. നിലവിലെ ഡെപ്യൂട്ടി മേയര്‍ സി.പി.ഐ. അംഗം ബീന മുരളിഡിസംബറിലാണ് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നത് . തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലേറിയപ്പോള്‍ ഇടത് മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയിലുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി. മൂന്ന് വര്‍ഷം മേയര്‍ സ്ഥാനം സിപിഎം വഹിക്കും. നാലാം വര്‍ഷം സിപിഐക്ക് സ്ഥാനം കൈമാറും. അവസാന വര്‍ഷം വീണ്ടും സിപിഎമ്മിന് മേയര്‍ സ്ഥാനം നല്‍കുമെന്നാണ് ഇടത് മുന്നണിയിലെ ധാരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button