തിരുവനന്തപുരം : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അറസ്റ്റിന് ശേഷം പോലീസ് മർദ്ദിച്ചുവെന്നും വെള്ളം കുടിക്കാൻ നൽകിയില്ലെന്നും മരുന്ന് കഴിക്കാൻ അനുവദിച്ചില്ലെന്നും തുടങ്ങി സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണെന്നും പോലീസ് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞു.
സ്റ്റേഷനിലെത്തിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ആഹാരം നല്‍കിയിരുന്നു. മരുന്ന് കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങളും പോലീസ് ഉദ്യോസ്ഥര്‍ ചെയ്ത് നല്‍കിയിരുന്നു- മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കൻ എന്നപേരിൽ സുരേന്ദ്രന്‍റെ വാദത്തെയും മന്ത്രി ഖണ്ഡിച്ചു. അമ്മ മരിച്ച് നാല് മാസം തികയും മുന്‍പാണ് സുരേന്ദ്രന്‍ മലകയറിയത്. ശബരിമലയിലെ ആചാരപ്രകാരം അത് തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments