
ബല്ലിയ: രാമക്ഷേത്ര വിഷയത്തില്‍ പ്രധാനമന്ത്രിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ശക്തമായ പദവികള്‍ ലഭിച്ചിട്ടും രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയാത്തതു സംബന്ധിച്ചാണ് ബല്ലിയ എംഎല്‍എയുടെ വിമര്‍ശനം.
മോദിയെപോലെ ഒരു പ്രധാനമന്ത്രിയെയും യോഗിയെപ്പോലെ ഒരു മുഖ്യമന്ത്രിയെയും ലഭിച്ചിട്ടും, ശ്രീരാമന് ഇപ്പോഴും കൂടാരത്തില്‍ തുടരുകയാണ്. ഹിന്ദു സമൂഹത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇത് നിര്‍ഭാഗ്യകരമാണ്. അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിർമിക്കാൻ സാഹചര്യം ഒരുക്കണമെന്നും സുരേന്ദ്ര സിംഗ് വ്യക്തമാക്കി. ഭരണഘടനയ്ക്കു മേലയൊണ് ഭഗവാനെന്നും ക്ഷേത്രം എത്രയും വേഗത്തിൽ നിർമിക്കണമെന്നും സുരേന്ദ്ര സിംഗ് തുറന്നടിച്ചു.
Post Your Comments