Latest NewsKerala

ശബരിമല : സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

പത്തനംതിട്ട: ശബരിമലയിൽ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നു ഗുരുതര ആചാര ലംഘനമാണ് ശബരിമലയില്‍ നടക്കുന്നതെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഞായറാഴ്ച നിലയക്കലും പമ്പയും സന്ദര്‍ശിച്ച മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

പമ്പയിലും നിലയ്ക്കലിലും പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. പ്രളയത്തില്‍ വന്നടിഞ്ഞ മണല്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയില്ല. പ്രളയത്തില്‍ തകര്‍ന്ന ശൗചാലയങ്ങള്‍ പോലും പുനര്‍നിര്‍മ്മിച്ചിട്ടില്ലെന്നും അടിസ്ഥാനസൗകര്യം ഇല്ലാത്തതു കൊണ്ടാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. അതേസമയം ശബരിമലയില്‍ നടക്കുന്നത് ഗുരുതരമായ ആചാരലംഘനമാണെന്ന് മുന്‍ദേവസ്വം മന്ത്രി വി എസ്.ശിവകുമാര്‍. രാത്രിയില്‍ ഏര്‍പെടുത്തിയ നിയന്ത്രണം കൂടാതെ തീര്‍ത്ഥാടകര്‍ക്ക് പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തെറ്റാണ്. ജനങ്ങളോട് കാണിക്കേണ്ട മര്യാദ പുലര്‍ത്താത്ത സര്‍ക്കാര്‍ പരാജയമാണെന്നും രാഷ്ട്രീയാടിസ്ഥാനത്തില്‍ ആളെ തടയുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വരഹിതമായ നടപടികളാണ് പൊലീസ് നടത്തുന്നത്. പമ്പയിൽ വരുന്നവർക്ക് മഴയത്ത് നനയാതെ കയറിനില്‍ക്കാനുള്ള സംവിധാനം പോലും ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനു സാധിച്ചിട്ടില്ല. പ്രളയം പിന്നിട്ടതോടെ ആകെ താറുമാറായ പമ്പയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പോലീസ് രാജാണ് ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് 12.5 ഹെക്ടര്‍ സ്ഥലത്ത് 15,000 പൊലീസിനെ നിയോഗിച്ചിരിക്കുന്നത് അടിസ്ഥാനരഹിതമായ സംഗതിയാണെന്നും ഇവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button