തിരുവനന്തപുരം : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആചാരലംഘനം നടത്തിയെന്ന ദേവസ്വം മന്ത്രിയുടെ ആരോപണത്തിന് മറുപടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള.
ഓരോ സ്ഥലത്തും ഓരോ ആചാരമാണെന്നാണ് ശ്രീധരന് പിള്ള മന്ത്രിക്ക് കൊടുത്ത മറുപടി . സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മ മരിച്ച് ഒരുവർഷം തികയുന്നതിന് മുമ്പ് മല കയറാൻ എത്തിയതോടെ കെ സുരേന്ദ്രൻ ആചാരലംഘനം നടത്തയെന്നായിരുന്നു മന്ത്രി കടകംപള്ളി പറഞ്ഞത്. കൂടാതെ സുരേന്ദ്രൻ ആരോപിച്ചതുപോലെ പോലീസ് മർദ്ദിച്ചിട്ടില്ലെന്നും സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നുമാണ് മന്ത്രി പറഞ്ഞത്.
Post Your Comments