വിപണി കീഴടക്കാനൊരുങ്ങി ഓപ്പോ. ഓപ്പോ എ7 സ്മാര്‍ട്ഫോണ്‍ ചൈനയിലും നേപ്പാളിലും അവതരിപ്പിച്ചു. ചൈനയില്‍ ഫ്രഷ് പൗഡര്‍, ലേക് ലൈറ്റ് ഗ്രീന്‍, ആമ്ബര്‍ ഗോള്‍ഡ് ഓപ്ഷന് എന്നീ നിറങ്ങളിലും നേപ്പാളില്‍ ഗോള്‍ഡ്, ബ്ലു കളര്‍ എന്നീ കളര്‍ വാരിയന്റുകളിലുമാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും 16 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റ് ചൈനയിലും 3 ജിബി റാം 32 ജിബി സ്റ്റോറേജ് വാരിയന്റ് നേപ്പാളിലുമാണ് അവതരിപ്പിച്ചത്.
1520×720 പിക്സലില്‍ 6.2 ഇഞ്ച് എച്ച്ഡി ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 4,230 എംഎഎച്ചാണ് ബാറ്ററി. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 16500, 22000 എന്നിങ്ങനെയാണ് ഫോണിന്റെ വില.
Post Your Comments