Latest NewsKuwaitGulf

കനത്തമഴ : വിസ പുതുക്കാത്തതില്‍ പിഴ ഒടുക്കേണ്ടെന്ന് കുവെെറ്റ് സര്‍ക്കാര്‍

കുവെെറ്റില്‍ മഴക്കെടുതിയുടെ സമയത്ത് വിസ പുതുക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ പിഴത്തുക അടക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു .  കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇൗ കാലയളവ് വരെയുളളവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യത്തിന്‍റെ നേട്ടം ലഭിക്കുക.

മഴക്കെടുതിയുടെ സമയത്ത് വിസ കാലാവധി അവസാനിച്ച പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിനും പിഴ അടക്കേണ്ടതില്ല. സര്‍ക്കാര്‍ ഒാഫീസുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും കുവെെറ്റ് സര്‍ക്കാര്‍ അറിയിച്ചു. നേപ്പാള്‍, ബംഗ്ലാദേശി സ്വദേശികള്‍ക്ക് വിസ പുതുക്കാന്‍ വിരലടയാളം നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button