പമ്പ: ശബരിമല ഡ്യൂട്ടിക്കായി എത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ദുരിതത്തിൽ. പമ്പ – നിലയ്ക്കല്‍ സര്‍വീസിനായി ബസ് കൊണ്ടുവന്ന കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ജീവനക്കാരാണ് ബുദ്ധിമുട്ടുന്നത്. പരമാവധി അറുപത് പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുറിയില്‍ ഇരുനൂറ് പേരാണ് കഴിയുന്നത്. പലരും പുറത്തെ വരാന്തയിലാണ് ഉറങ്ങുന്നത്. ബാഗും സാധനങ്ങളും സൂക്ഷിക്കാനിടമില്ല.
ഡ്രൈവര്‍മാര്‍ പമ്പയില്‍ തങ്ങുന്നതിനാല്‍ അവര്‍ക്ക് കിടക്കാനും ഭക്ഷണത്തിനും സൗകര്യമൊരുക്കിയിട്ടില്ല. ഒരു കിലോമീറ്റര്‍ അകലെയുള്ള ത്രിവേണിയിലെ ഹോട്ടലില്‍ പണം കൊടുത്താണ് ഇവർ ഭക്ഷണം കഴിക്കുന്നത്. തീര്‍ത്ഥാടകര്‍ കുറവായതിനാല്‍ ബസുകള്‍ പകുതിയിലധികവും സര്‍വീസ് നടത്താതെ ഡിപ്പോയിലിട്ടിരിക്കുകയാണ്. ഇവര്‍ക്ക് നൈറ്റ് അലവന്‍സും ലഭിക്കുന്നില്ല.
Post Your Comments